പുണ്യാഹം : തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് രവി
തിരുവനന്തപുരം: തന്റെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്നതിനു ശേഷം അവിടം പുണ്യാഹം നടത്തിയ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എഴുതിയ കത്തിലാണ് പുണ്യാഹം നടത്തിയ തന്ത്രി വി.എച്ച്. ദിവാകരന് നമ്പൂതിരിപ്പാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ പി.ടി. മോഹനകൃഷ്ണനോട് പുണ്യാഹം നടത്തുന്നതിനായി 1500 രൂപ തന്ത്രി ആവശ്യപ്പെട്ടെന്ന് ഒരു പത്രത്തില്‍ വായിച്ചതായി രവി പറഞ്ഞു. തന്റെ മകന് ഉണ്ണിയുടെയും നിഷയുടെയും വിവാഹചടങ്ങിനു ശേഷം ഇരുവരും ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തിയതിനെ തുടര്‍ന്നാണ് തന്ത്രി പുണ്യാഹത്തിനായി പണം ആവശ്യപ്പെട്ടത്. വധുവിന്റെ വീട്ടുകാര്‍ പണം നല്‍കുകയും ചെയ്തു.
ഈഴവ പാരമ്പര്യമനുസരിച്ചാണ് വിവാഹചടങ്ങ് നടന്നത്. ഒരു ഹിന്ദു ക്ഷേത്രദര്‍ശനം നടത്തിയാല്‍ പുണ്യാഹം തളിക്കുന്നതിനെന്തിനാണ്? എന്റെ മകന് ഈഴവനായതിനാല്‍ തന്ത്രി തൊട്ടുകൂടായ്മ പാലിക്കുകയായിരുന്നുവെന്നാണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്? രവി ചോദിച്ചു.
തന്റെ മകന് ഹിന്ദുവാണോ എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം തന്ത്രിക്ക് ആരാണ് നല്‍കിയതെന്ന് രവി ചോദിച്ചു. തന്ത്രിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ടവരാണ് രവിയുടെ ഭാര്യ മേഴ്സി .
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications