വടക്കഞ്ചേരിയില്‍ വന്‍ സ്പിരിറ്റു വേട്ട
വടക്കഞ്ചേരി: മൂന്നരലക്ഷം രൂപ വിലവരുന്ന കള്ളക്കടത്ത് സ്പിരിറ്റ് സപ്തംബര്‍ 14 വ്യാഴാഴ്ച വടക്കഞ്ചേരി പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ അതിര്‍ത്തിയായ വേലന്താവളത്തുനിന്നും എറണാകുളത്തേയ്ക്കു ലോറിയില്‍ കടത്താന്‍ ശ്രമിക്കവെയാണ് സ്പിരിറ്റ് പിടികൂടിയത്.
35 ലിറ്ററിന്‍െറ 210 കാനുകളിലായി 7350 ലിറ്റര്‍ സ്പിരിറ്റ് ലോറിയിലുണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിലായിട്ടുണ്ട്. ലോറിയില്‍ സ്പിരിറ്റു കടത്തുന്നുവെന്ന രഹസ്യ സന്ദേശം കിട്ടിയതിനെത്തുടര്‍ന്ന് വടക്കാഞ്ചേരി എസ്. ഐ പി.ബി. പ്രശേദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വഴിയില്‍ കാത്തുനിന്നാണ് സ്പിരിറ്റ് ലോറി പിടിച്ചെടുത്തത്.
പന്നിയങ്കര സ്പീഡ് പോസ്റ്റില്‍ വച്ച് പോലീസ് ലോറി തടഞ്ഞെങ്കിലും നിര്‍ത്താതെ ഓടിച്ചു പോയി. പിന്നാട് പോലീസ് ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്പിരിറ്റ് കാനുകള്‍ക്കു മുകളില്‍ സവാള നിറച്ച ചാക്കുകളും അടുക്കിയിരുന്നു. ലോറിയില്‍ പച്ചക്കറിയാണെന്നാണ് പ്രതികള്‍ ആദ്യം പോലീസിനോടു പറഞ്ഞത്.












Click it and Unblock the Notifications