പ്രധാനമന്ത്രി വാഷിംഗ്ടണിലെത്തി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിന്‍െറ ഭാഗമായി പ്രധാനമന്ത്രി വാജ്പേയി സപ്തംബര്‍ 13 ബുധനാഴ്ച വാഷിംഗ്ടണിലെത്തി.
ന്യൂയോര്‍ക്കില്‍ നിന്നാണ് പ്രധാനമന്ത്രി വാഷിംഗ്ടണിനടുത്തുള്ള ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
പ്രധാനമന്ത്രി സപ്തംബര്‍ 14 വ്യാഴാഴ്ച യു എസ് കോണ്‍ഗ്രസിന്‍െറ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. സപ്തംബര്‍ 15 വെള്ളിയാഴ്ച അദ്ദേഹം യു. എസ് പ്രസിഡണ്ട് ബില്‍ ക്ലിന്‍റണുമായി കൂടിക്കാഴ്ച നടത്തും.
1998 ല്‍ പൊഖ്റാനില്‍ ആണവപരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് അമേരിക്ക ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം നീക്കുന്നതിന് വാജ്പേയി സമ്മര്‍ദ്ദം ചെലുത്തുമെന്ന് കരുതുന്നു.












Click it and Unblock the Notifications