കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹഡ്കോയ്ക്ക് 100 കോടി രൂപയുടെ യു.എസ് സഹായം

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഹഡ്കോയ്ക്ക് (ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍) 100 കോടി രൂപയുടെ യു.എസ്. സഹായം. അന്താരാഷ്ട്ര സഹായത്തിനുള്ള യു.എസ്. ഏജന്‍സിയാണ് (യു.എസ്. എയ്്ഡ്) 100 കോടി രൂപയുടെ ലോണ്‍ അനുവദിച്ചത്.

ഇതു സംബന്ധിച്ച കരാറില്‍ സപ്തംബര്‍ 15 വെള്ളിയാഴ്ച ഹഡ്കോ ചെയര്‍മാന്‍ വി. സുരേഷും യു.എസ് ഏജന്‍സി അധികൃതരും ഒപ്പുവച്ചു.

ഇന്ത്യയില്‍ കുറഞ്ഞ വരുമാനക്കാരായ പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് വെള്ളവും ശുചീകരണ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് ഹഡ്കോ ഈ തുക വിനിയോഗിക്കും.

കരാറനുസരിച്ച് ഹഡ്കോ യു.എസ്. സര്‍ക്കാരിന് 30 വര്‍ഷം കൊണ്ട് തുക തിരിച്ചടച്ചാല്‍ മതി.ആദ്യത്തെ പത്തു വര്‍ഷത്തേയ്ക്ക് മൂലധനം തിരിച്ചടയ്ക്കേണ്ടതില്ല. നേരത്തേ കടപ്പത്രമിറക്കിയതിലൂടെ 50 കോടി രൂപ ഹഡ്കോ യു.എസില്‍ നിന്നു സമാഹരിച്ചിരുന്നു.

പുതിയ കരാര്‍ ഹഡ്കോയും യു.എസ്. എയ്ഡും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മറ്റ് അന്താരാഷ്ട്ര ധനസഹായ ഏജന്‍സികളില്‍ നിന്നും കൂടുതല്‍ തുകകള്‍ സമാഹരിക്കാന്‍ ഇതുപകരിക്കുമെന്നും ഹഡ്കോ ചെയര്‍മാന്‍ വി. സുരേഷ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X