കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2700 കോടിയുടെ ഇന്തോ- യു.എസ് കരാര്‍ ഒപ്പു വച്ചു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയിലെയും യു.എസിലെയും വാണിജ്യ സ്ഥാപനങ്ങള്‍ തമ്മില്‍ 2700 കോടി രൂപയ്ക്കുള്ള സാമ്പത്തിക സഹകരണ വാണിജ്യ കരാറുകള്‍ ഒപ്പു വച്ചു. പ്രധാനമന്ത്രി വാജ്പേയിയുടെ യു.എസ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹിന്റേയും യു.എസ് വാണിജ്യവകുപ്പ് സെക്രട്ടറി നോര്‍മന്‍ വൈ മിനേറ്റയുടെയും സാന്നിധ്യത്തില്‍ സപ്തംബര്‍ 15 വെള്ളിയാഴ്ചയാണ് ഈ കരാറുകള്‍ ഒപ്പു വച്ചത്.

വിദ്യുച്ഛക്തി, ഇ-കൊമേഴ്സ്, ബാങ്കിംഗ് മേഖലകളിലായാണ് അഞ്ച് കരാറുകള്‍ . സ്വകാര്യമേഖലയില്‍ മൂന്ന് വന്‍ കിട വൈദ്യുത പദ്ധതികള്‍ക്കും ഇന്ത്യന്‍ വിവരസാങ്കേതിക കമ്പനിയായ സത്യം ഇന്‍ഫോ വേ യ്ക്കും ബാങ്കിംഗ് രംഗത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഐ. ഡി. ബി.ഐ ( ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ )എന്നിവയ്ക്കുമാണ് കരാറുകള്‍ പ്രകാരം യു.എസ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് സഹകരണം ലഭിക്കുന്നത്.

ഒറീസയില്‍ റിലയന്‍സും പവര്‍ ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും പണിയുന്ന 3800 മെഗാവാട്ട് ശേഷിയുള്ള ഹിര്‍മാ വൈദ്യുത പദ്ധതിക്ക് യു.എസിലെ സതേണ്‍ എനര്‍ജി ഇന്‍കോര്‍പറേറ്റഡിന്റെ സഹായമുണ്ടാവും. ലോകത്തിലെ തന്നെ വന്‍കിട പദ്ധതികളിലൊന്നാണിത്.

ഉത്തര്‍ പ്രദേശിലെ ശ്രിനഗര്‍ ജലവൈദ്യുത പദ്ധതിക്ക് സിനര്‍ജീസ് എര്‍ജി ഡിപാര്‍ട്ട്മെന്റ് സഹായം നല്‍കും.

സത്യം ഇന്‍ഫോവേയും യു.എസ് ബിസിനസ് നെറ്റ്വര്‍ക്ക് ഇന്‍കോര്‍പറേറ്റഡും തമ്മില്‍ ബി ടു ബി ഇ-കൊമേഴ്സ് സംയുക്ത സംരംഭങ്ങളിള്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ധാരണ.

യു.എസ് എക്സിം ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി 225 കോടി രൂപയുടെ കരാറിലും ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി 135 കോടി രൂപയുടെ കരാറിലും ഏര്‍പ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X