രാജ്കുമാര്‍ പ്രശ്നം: സുപ്രിം കോടതി സപ്തം.19ന് വാദം കേള്‍ക്കും
ദില്ലി: ടാഡാ തടവുകാരെ മോചിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പരാതിയിന്മേല്‍ സപ്തംബര്‍ 19 ചൊവാഴ്ച വാദം കേള്‍ക്കും.
30 ടാഡാ തടവുകാരെ വിട്ടയക്കാനുള്ള ബാംഗ്ലൂര്‍ കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയും 51 ടാഡാ തടവുകാര്‍ നല്‍കിയ പരാതിയും സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയില്‍ വരും. ഇവയിന്മേലും മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കും.
വീരപ്പന്റെ സംഘവുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഷക്കീല്‍ അഹമ്മദിന്റെ അഛന്‍ അബ്ദുള്‍ കരീമാണ് ടാഡാ തടവുകാരെ വിട്ടയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. നേരത്തെ ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ടാഡാ തടവുകാരെ മോചിപ്പിക്കുന്നത് സുപ്രീം കോടതി അനിശ്ചിതകാലത്തേക്ക് സ്റേ ചെയ്തിരുന്നു.
ചീഫ് ജസ്റിസ് എ.എസ്. ആനന്ദ്, ജസ്റിസ് സന്തോഷ് എന്‍ ഹെഗ്ഡെ, കെ.ജി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.












Click it and Unblock the Notifications