Get Updates
Get notified of breaking news, exclusive insights, and must-see stories!

നരബലി: മധുരയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മധുര: നരബലി നടത്തിയതിന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധുരയില്‍ നിന്നും 32 കിലോമീറ്റര്‍ അകലെഅഴഗാപുരിയില്‍ ഒരു കള്ള സന്യാസി നടത്തിയിരുന്ന ആശ്രമത്തില്‍ നിന്നാണ് സപ്തംബര്‍ 14 വ്യാഴാഴ്ച നരബലി നടത്തിയതിന് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.ആശ്രമം പോലീസ് അടച്ചു പൂട്ടി. ആശ്രമത്തിന്റെ മുഖ്യ അധികാരിയായ സന്യാസി ഒളിവിലാണ്.

അടുത്തിടെ ഈ പ്രദേശത്തു നടന്ന രണ്ട് കൊലപാതകങ്ങള്‍ ആശ്രമത്തിലെ നരബലിയുടെ ഭാഗമായി നടന്നതാണെന്ന് പോലീസ് സംശയിക്കുന്നു. 11 വയസുള്ള ഒരു ആണ്‍കുട്ടിയും മറ്റൊരു യുവാവുമാണ് നരബലിക്കിരയായത്. സപ്തംബര്‍ 13 ബുധനാഴ്ച മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ഉണ്ടായി. ഇതേത്തുടര്‍ന്ന് സപ്തംബര്‍ 14 വ്യാഴാഴ്ച സമീപവാസികള്‍ ആശ്രമം വളഞ്ഞു. ആശ്രമം തകര്‍ത്ത അവര്‍ അന്തേവാസികളായ മൂന്നു പേരെ തടഞ്ഞു വച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

സന്യാസി ആശ്രമത്തില്‍ പൂജയും മന്ത്രവാദങ്ങളും നടത്താറുണ്ടായിരുന്നുവെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം ഈ പൂജകളില്‍ സംബന്ധിക്കുമായിരുന്നുവെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഒരേ രീതിയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെയാണ് സമീപവാസികള്‍ക്ക് ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയം ഉണ്ടായത്. ആഗസ്ത് 15 ന് ആശ്രമത്തില്‍ പ്രത്യേക പൂജ നടന്നിരുന്നു. ഇതിനു ശേഷമാണ് രണ്ടു മൃതദേഹങ്ങള്‍ രണ്ടു സ്ഥലങ്ങളിലായി കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+