എലിപ്പനി: മരണം 12 ആയി
കോട്ടയം: കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന എലിപ്പനി മൂലം മരിച്ചവരുടെ എണ്ണം 12 ആയി.
കോട്ടയം ജില്ലയില്‍ എലിപ്പനി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ ആറു പേരാണ് മരിച്ചത്. കോഴിക്കോട് ജില്ലയില്‍ മാരകരോഗത്തിന് അടിപ്പെട്ട് അഞ്ചുപേര്‍ മരിച്ചു. ആലപ്പുഴയിലും ഒരാള്‍ മരിച്ചു.
രോഗം ബാധിച്ച് ഒട്ടേറെ പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ രോഗം ബാധിച്ച അഞ്ചു പേരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയില്‍ 22 പേര്‍ക്ക് എലിപ്പനി ബാധിച്ചിരിക്കുകയാണെന്ന് കണ്ടെത്തി.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ച ഇരുപത്തഞ്ചോളം പേരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ മൂന്നു പേരെ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications