കേരളം ഗേറ്റ്സിന്റെ സഹായം തേടി
ദില്ലി: കേരളത്തെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാന്‍ പോവുന്ന കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് കേരളം മൈക്രോസോഫ്റ്റിന്റെ സഹായം തേടി. സപ്തംബര്‍ 14 വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സഹായം തേടിയത്.
പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ ഉപകരണങ്ങളും മറ്റും നല്‍കുന്നതില്‍ മൈക്രോസോഫ്റ്റിന്റെ സഹായം ജോസഫ് ആവശ്യപ്പെട്ടു. പദ്ധതിക്കു വേണ്ടി ആയിരം അധ്യാപകരെ മൈക്രോസോഫ്റ്റ് പരിശീലിപ്പിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പിലാക്കാന്‍ ഒരു ലക്ഷത്തോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. ഒരു ലക്ഷത്തോളം കമ്പ്യൂട്ടറുകളും ആവശ്യമായി വരും. ഇതിനായി മൈക്രോസോഫ്റ്റിന്റെ സഹായം വേണ്ടതുണ്ടെന്ന് മന്ത്രി ഗേറ്റ്സിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ഐ.ഐ.ടി, ഐ.ഐ.എം എന്നിവയുടെ സഹകരണത്തോടെ തുടങ്ങുന്ന പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും മൈക്രോസോഫ്റ്റിന്റെ സഹായം തേടി.
വിദ്യാഭ്യാസരംഗത്ത് കമ്പ്യൂട്ടര്‍ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മൈക്രോസോഫ്റ്റിന് താത്പര്യമുണ്ടെന്ന് ഗേറ്റ്സ് അറിയിച്ചു. കേരളത്തിന്റെ പദ്ധതിയെ കുറിച്ച് കേട്ടപ്പോള്‍ അതിഗംഭീരം എന്നായിരുന്നു ഗേറ്റ്സിന്റെ പ്രതികരണം.
ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടൊപ്പമാണ് മന്ത്രി ജോസഫ് ബില്‍ ഗേറ്റ്സിനെ കണ്ടത്. കേരള മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചാണ് ജോസഫ് ബില്‍ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളം സന്ദര്‍ശിക്കാന്‍ ബില്‍ ഗേറ്റ്സിനെ ജോസഫ് ക്ഷണിച്ചു.












Click it and Unblock the Notifications