ദേശീയപാത വികസനത്തിന് ലോകബാങ്ക് സഹായം
ദില്ലി : കേരളത്തിലെ ദേശീയപാതയുടെയും മറ്റ് റോഡുകളുടെയും വികസനത്തിനായി ധനസഹായം നല്‍കാന്‍ ലോകബാങ്ക് തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു.
1,800 കിലോമീറ്റര്‍ നീളമുള്ള പ്രമുഖ ജില്ലാ റോഡുകളുടെയും ദേശീയപാതയു ടെയും വികസനത്തിനാണ് ലോകബാങ്ക് ധനസഹായം നല്‍കുന്നത്. ലോകബാങ്ക്് തീരുമാനത്തെക്കുറിച്ച് ഇക്കഴിഞ്ഞ ആഴ്ച വിവരം ലഭിച്ചിരുന്നതായി സപ്തംബര്‍ 15 വെള്ളിയാഴ്ച മന്ത്രി ദില്ലിയില്‍ വെളിപ്പെടുത്തി.
കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 2,800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതകള്‍ വികസിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് ഒരു കേന്ദ്ര ഏജന്‍സി നിര്‍ദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഇതിന് 210 കോടി രൂപയുടെ ചെലവ് വരും. സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പുതിയ പാതകളും ഫ്ലൈ ഓവറുകളും നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു.
ഇരുമ്പനം-കളമശ്ശേരി പാത പണിതീര്‍ന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് 20മിനിറ്റ് കൊണ്ട് കൊച്ചി നഗരത്തിലെത്താനാകുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications