നെടുമ്പാശ്ശേരി റെയില്‍വേസ്റ്റേഷന്‍ പരിഗണിക്കും
നെടുമ്പാശ്ശേരി: വിമാനത്താവള കമ്പനി ചിലവു വഹിക്കാന്‍ തയ്യാറായാല്‍ നെടുമ്പാശ്ശേരിയില്‍ റെയില്‍വേസ്റ്റേഷന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍. വിമാനത്താവളത്തില്‍ സപ്തംബര്‍ 14 വ്യാഴാഴ്ച പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .
അങ്കമാലിയിലും ആലുവയിലും സ്റ്റേഷന്‍ ഉള്ളതിനാല്‍ റെയില്‍വേ സ്വന്തം ചിലവില്‍ നെടുമ്പാശ്ശേരിയില്‍ പുതിയ സ്റ്റേഷന്‍ നിര്‍മിക്കുന്നത് ലാഭകരമാവില്ല. എങ്കിലു ം നിര്‍മാണചിലവിനെക്കുറിച്ച് പഠനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
തനിക്ക് കടന്നുപോകാന്‍ അകപ്പറമ്പ് ലെവല്‍ക്രോസില്‍ തീവണ്ടികള്‍ നിര്‍ത്തിയിടാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളെ കഷ്ടപ്പെടുത്തി നേതാവാകാന്‍ ഉദ്ദേശ്യമില്ല. സംഭവത്തെക്കുറിച്ച് ദക്ഷിണ റെയില്‍വേ മാനേജ്മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടിയും സ്വീകരിക്കും. പോലീസീസാണ് യാത്രാവസരത്തില്‍ റൂട്ട് നിശ്ചയിക്കുന്നത് - മന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications