ജസ്റിസ് സാവന്തിന് യാത്രയയപ്പ് നല്‍കി
കൊച്ചി : കേരള ഹൈക്കോടതിയില്‍ നിന്നും വിരമിക്കുന്ന ചീഫ് ജസ്റിസ് എ.വി.സാവന്തിന് ഏഴാം നമ്പര്‍ കോടതി മുറിയില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സോടെ യാത്രയയപ്പ് നല്‍കി.
മുഴുവന്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും സപ്തംബര്‍ 15 വെള്ളിയാഴ്ച രാവിലെ നടന്ന ഔദ്യോഗിക യാത്രയയപ്പില്‍ പങ്കെടുത്തു. തുടര്‍ന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രത്യേക യാത്രയയപ്പ് നല്‍കി. യാത്രയയപ്പിന് മുമ്പ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിമാരായി നിയമിതരായ എം.ആര്‍. ഹരിഹരന്‍ നായര്‍, ടി. ഹസന്‍പിള്ള എന്നിവര്‍ക്ക് സാവന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.
പല സുപ്രധാന കേസുകളിലും ജഡ്ജിയായിരിക്കെ സാവന്ത് വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി നിയമവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റിസ് അദ്ധ്യക്ഷനായി ഏഴംഗ ബഞ്ച് രൂപികരിച്ച സാവന്തിന്റെ നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications