കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിനെ ആക്രമിക്കാന്‍ മടിക്കില്ല : അമേരിക്ക

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ഇറാഖിനെ ആക്രമിക്കാനും മടിക്കില്ലെന്ന് അമേരിക്ക. ഗള്‍ഫ് പ്രദേശത്ത് ഇതിനായി അമേരിക്കന്‍ സേന സുസജ്ജമാണെന്ന് യു.എസ് സ്റേറ്റ് സെക്രട്ടറി മെഡലൈന്‍ ആള്‍ബ്രൈറ്റ് ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ സമ്മേളനത്തോടനുബന്ധിച്ച് സപ്തംബര്‍ 15 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇറാഖിന്റെ അയല്‍രാജ്യങ്ങളെയോ വടക്കന്‍ ഇറാഖിലെ കുര്‍ദ്ദുകള്‍ക്കെതിരെയോ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈന്യത്തിനെതിരെയോ ഇറാഖ് ആക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്ക കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ആള്‍ബ്രൈറ്റ് മുന്നറിയിപ്പ് നല്‍കി. കുവൈറ്റിനെതിരെ എണ്ണമോഷണം സംബന്ധിച്ച് ഇറാഖ് ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തില്‍ കഴമ്പില്ല. ഇറാഖിലേക്ക് സമാധാന ദൗത്യവുമായി വിമാനങ്ങള്‍ അയക്കണമെന്നുള്ള റഷ്യയുടെ നിര്‍ദേശം ഐക്യരാഷ്ട്രസഭ തള്ളിക്കളഞ്ഞതായി ആള്‍ബ്രൈറ്റ് അറിയിച്ചു.

ഇറാഖില്‍ നിന്നുള്ള എണ്ണ മോഷണം തടയുന്നതിന് തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്ന് ഇറാഖ് വ്യക്തമാക്കിയിരുന്നു. പ്രധാനമായും കുവൈറ്റിനെയാണ് ഇറാഖ് പെട്രോളിയം വകുപ്പ് മന്ത്രി അമീര്‍ മുഹമ്മദ് റഷീദ് കുറ്റപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ സ്വന്തം മണ്ണില്‍ നിന്നും എണ്ണയെടുക്കുന്നത് മോഷണമാവില്ലെന്നായിരുന്നു കുവൈറ്റിന്റെ പ്രതികരണം.

ഇക്കഴിഞ്ഞ ആഴ്ച ഒരു ഇറാഖി യുദ്ധവിമാനം സൗദിക്ക് മുകളില്‍ വട്ടമിട്ട് പറന്നത് യുദ്ധശ്രമം നടത്തി ഐക്യരാഷ്ട്രസഭാസമ്മേളനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ഇറാഖിന്റെ തന്ത്രമായിരുന്നുവെന്ന് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. ഇപ്പോഴുള്ള ഇറാഖിന്റെ നീക്കങ്ങള്‍ ഗള്‍ഫ് യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. എല്ലാം സശ്രദ്ധം വീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X