കൊളംബോയില്‍ സ്ഫോടനം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: കൊളംബോയില്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സപ്തംബര്‍ 15 വെള്ളിയാഴ്ചയാണ് ശക്തമായ സ്ഫോടനം നടന്നത്. ചാവേര്‍ കൊലയാളി നടത്തിയ ആക്രമണത്തില്‍ അയാളും ഒരു പോലീസുകാരനും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. 25 ലധികം പേര്‍ക്ക് പരിക്കുണ്ട്. ജഡങ്ങള്‍ റോഡില്‍ ചിന്നിച്ചിതറി കിടക്കുന്നതിനാല്‍ മരണസംഖ്യ കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
കൊളംബോ നഗര ഹൃദയത്തില്‍ ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയത്തിനു സമീപമാണ് സ്ഫോടനം നടന്നത്. മന്ത്രാലയത്തിനടുത്തുള്ള കണ്ണാശുപത്രിക്കു സമീപം ഒരാള്‍ സംശയകരമായി ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്യാന്‍ പോലീസുകാരന്‍ അടുത്തുചെന്നപ്പോളാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications