ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിക്കണം: വാജ്പേയി
ന്യൂയോര്‍ക്ക്: അന്താരാഷ്ട്രതലത്തിലെ ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെ വാജ്പേയി വിമര്‍ശിച്ചു. പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാക്കിസ്ഥാന്റെ നീക്കങ്ങളെ അദ്ദേഹം അപലപിച്ചു.
ഭീകരപ്രവര്‍ത്തനം തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാജ്പേയിയുടെ പ്രസംഗം 25 മിനുട്ട് നീണ്ടുനിന്നു. അമേരിക്കയും ഇന്ത്യയെയും ഒന്നിച്ചുനിര്‍ത്തുന്ന പൊതുതാത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു മുന്നോട്ടുപോവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.












Click it and Unblock the Notifications