തുണിവ്യാപാര രംഗത്ത് ഇന്ത്യാ-യു.എസ് കരാര്‍
വാഷിംഗ്ടണ്‍ : തുണി വ്യാപാര രംഗത്ത് ഇന്ത്യയും യു.എസുമായി കരാര്‍. പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനത്തോടനുബന്ധിച്ച് സപ്തംബര്‍ 16 ശനിയാഴ്ചയാണ് പുതിയ കരാര്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
കരാറനുസരിച്ച് ഇന്ത്യയുടെ തുണി വ്യാപാര കമ്പോളം അമേരിക്കന്‍ കമ്പനികള്‍ക്കായി തുറന്നു കൊടുക്കും. അമേരിക്കന്‍ കമ്പനികളുടെ തുണിവില്‍പന വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ് ഈ കരാര്‍. കരാറനുസരിച്ച് അമേരിക്കയുടെ തുണിയുത്പന്നങ്ങളിന്മേല്‍ ഇന്ത്യ താരിഫ് നിയന്ത്രണം ഏര്‍പ്പെടുത്തും. അമേരിക്കന്‍ ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഉയരാതിരിക്കാന്‍ ഈ നടപടി സഹായകമാകും.
ലോകത്തിലെ ഏറ്റവും വലിയ കമ്പോളങ്ങളിലൊന്നായ ഇന്ത്യയിലേയ്ക്ക് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേകിച്ചും തുണിത്തരങ്ങള്‍ക്ക് നിഷ്പ്രയാസം കടക്കാന്‍ പുതിയ കരാര്‍ സഹായകമാകുമെന്ന് യു.എസ്. വ്യാപാര പ്രതിനിധി ചാള്‍ലിന്‍ ബാര്‍ഷെഫ്സ്കി അറിയിച്ചു.
1994 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായ കമ്പോളം തുറന്നു കൊടുക്കല്‍ കരാറിന്റെ പൂര്‍ത്തീകരണമാണ് പുതിയ പ്രഖ്യാപനം.












Click it and Unblock the Notifications