അസമില്‍ 200 തീവ്രവാദികള്‍ കീഴടങ്ങി
നാഗോണ്‍: അസമില്‍ 200 തീവ്രവാദികള്‍ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്തക്കു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി. 199 ഉള്‍ഫ തീവ്രവാദികളും യുനൈറ്റഡ് പീപ്പിള്‍സ് ഡെമോക്രാറ്റിക് സോളിഡാരിറ്റി (യു.പി.ഡി.എസ്) യില്‍ പെട്ട ഒരു തീവ്രവാദിയുമാണ് സപ്തംബര്‍ 15 വെള്ളിയാഴ്ച കീഴടങ്ങിയത്.
അസമില്‍ തീവ്രവാദികള്‍ കൂട്ടമായി കീഴടങ്ങുന്നത് ഈ വര്‍ഷം ഇത് രണ്ടാം തവണയാണ്. ആഗസ്ത് 15ന് 278 തീവ്രവാദികള്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു.
എ.കെ. 56, എ.കെ. 47ഇനങ്ങളില്‍പെട്ട എട്ട് റൈഫിളുകളും അഞ്ചു പിസ്റളുകളും ആറ് റിവോള്‍വറുകളും രണ്ട് ബോംബുകളും അഞ്ച് ഗ്രനേഡുകളും തീവ്രവാദികള്‍ അടിയറ വെച്ചു.
തീവ്രവാദ പ്രവര്‍ത്തനം അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വഴിതിരിഞ്ഞുപോയെന്ന് കീഴടങ്ങിയ തീവ്രവാദി സംഘത്തിന്റെ നേതാവ് പ്രണോബ് ബോറ എന്ന സപ്നില്‍ ദേക രാജ പറഞ്ഞു. തീവ്രവാദികള്‍ക്കും സാധാരണ പൗരന്മാരെ പോലെ ജീവിക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇതോടെ 99 മുതല്‍ കീഴടങ്ങിയ തീവ്രവാദികളുടെ എണ്ണം 2194 ആയി.












Click it and Unblock the Notifications