Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ കേന്ദ്രം ഇടപെടണം: ബംഗാരു

ഹൈദരാബാദ്: പശ്ചിമബാംഗാളിലെ സ്ഥിതിഗതികള്‍ ഗൗരവമേറിയതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ പറഞ്ഞു.

ബംഗാളിലെ പല ജില്ലകളും പ്രശ്നബാധിത പ്രദേശങ്ങളാണെന്ന് ലക്ഷ്മണ്‍ പറഞ്ഞു.സപ്തംബര്‍16ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

356-ാം വകുപ്പ് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഉചിതമായ മറ്റ് നടപടികള്‍ കേന്ദ്രം സ്വീകരിക്കണം. ബംഗാളിലെ ചില ജില്ലകളെ പ്രശ്നബാധിത മേഖലയായി പ്രഖ്യാപിക്കണം. പ്രതിപക്ഷ കക്ഷികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താവുന്ന സാഹചര്യം ഉറപ്പുവരുത്തണം.

സ്ഥിതിഗതികള്‍ നേരിട്ട് കാണാന്‍ സപ്തംബര്‍ 23ന് താന്‍ ബംഗാളിലെ പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

പല ജില്ലകളിലെയും ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. ഒട്ടേറെ ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവിടങ്ങളില്‍ കൊല്ലപ്പെട്ടത്.

നിരന്തരമായി ആക്രമണം അഴിച്ചുവിടുന്നതിലൂടെ ബി.ജെ.പിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ദിവസേനയെന്നോണമാണ് കൊലപാതകങ്ങളുണ്ടാവുന്നത്.

356-ാം വകുപ്പ് പ്രയോഗിക്കാന്‍ വേണ്ടി ബി.ജെ.പി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന സി.പി.എമ്മിന്റെ ആരോപണം ലക്ഷ്മണ്‍ നിഷേധിച്ചു. ഇടതുകക്ഷികളാണ് പ്രശ്നം വഷളാക്കുന്നത്.

സംസ്ഥാനം സന്ദര്‍ശിച്ചതിനു ശേഷം പ്രശ്നത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കേന്ദ്രത്തെ അറിയിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബംഗാളില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താനാവുമോ എന്നതിനെക്കുറിച്ച് ലക്ഷ്മണ്‍ ആശങ്ക പ്രകടിപ്പിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാനായി പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കാനായി ഒരു പ്രവര്‍ത്തന പരിപാടി തയാറാക്കിവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+