ഡീസലിനും പാചകവാതകത്തിനും വില കൂടും
ദില്ലി : പ്രധാനമന്ത്രി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ എണ്ണവില വര്‍ദ്ധന സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്ന് പെട്രോളിയം മന്ത്രി ഇ.പൊന്നുസ്വാമി സപ്തംബര്‍ 16 ശനിയാഴ്ച അറിയിച്ചു.
ഡീസലിന് ഏകദേശം നാല് രൂപ വരെ വില വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇതിനു പുറമേ പാചകവാതകത്തിന് മുപ്പത് രൂപക്കും നാല്‍പ്പത് രൂപക്കുമിടയില്‍ വില വര്‍ദ്ധിപ്പിച്ചേക്കാം. മണ്ണെണ്ണയുടെ വിലയില്‍ ഒരു രൂപയെങ്കിലും വര്‍ദ്ധനവുണ്ടാവും.
പെട്രോളിന്റെ വിലയില്‍ തല്‍ക്കാലം വര്‍ദ്ധനവ് വേണ്ടെന്നാണ് തീരുമാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ്- കസ്റംസ് തീരുവകള്‍ ഇളവു ചെയ്ത് വില വര്‍ദ്ധന അധികമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കിലും ധനകാര്യ വകുപ്പ് ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്.












Click it and Unblock the Notifications