കര്‍മാപലാമക്ക് അഭയം പരിഗണിക്കും: അദ്വാനി
ദില്ലി: കര്‍മാപലാമക്ക് ഇന്ത്യയില്‍ അഭയം നല്‍കുന്നത് പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി തിബത്തന്‍ ആത്മീയനേതാവ് ദലൈലാമയ്ക്ക് സപ്തംബര്‍ 16 ശനിയാഴ്ച ഉറപ്പുനല്‍കി.
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്വാനി. ഇക്കാര്യം അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയതിനു ശേഷം പ്രധാനമന്ത്രി വാജ്പേയിയുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്വാനി പറഞ്ഞു.
ഈ വര്‍ഷം ആദ്യത്തിലാണ് കര്‍മാപലാമ തിബത്തില്‍ നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്.
കര്‍മാപലാമക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന കാര്യം വിദേശകാര്യ വകുപ്പ് പരിശോധിച്ചുവരികയാണെന്നും അദ്വാനി പറഞ്ഞു.
തിബത്ത് രാജ്യത്തെയും ബുദ്ധധര്‍മത്തെയും സേവിക്കുക എന്നതാണ് കര്‍മാപലാമയുടെ ദൗത്യമെന്ന് കൂടിക്കാഴ്ചയില്‍ ദലൈലാമ പറഞ്ഞു. തിബത്തില്‍ നിന്നുകൊണ്ട് ഈ രണ്ടു ലക്ഷ്യങ്ങളും കര്‍മാപലാമക്ക് കൈവരിക്കാന്‍ കഴിയില്ലെന്ന് ദലൈലാമ വ്യക്തമാക്കി.












Click it and Unblock the Notifications