കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജന്റെ കൊലക്കുപിന്നില്‍ ഛോട്ടാ ഷക്കീല്‍

  • By Staff
Google Oneindia Malayalam News

മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മറ്റൊരു അധോലോക നായകനും ദാവൂദ് ഇബ്രാഹിമിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ഛോട്ടാ ഷക്കീല്‍ ആണെന്ന് അറിവായി. താനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഷക്കീല്‍ പ്രഖ്യാപിച്ചു .

എന്നാല്‍ രാജനെ ഉടനടി കൊല്ലാനായിരുന്നില്ല മറിച്ച് ആക്രമിച്ചു കീഴ്പ്പെടുത്തി ദുബായില്‍ ദാവൂദിന്റെ അടുത്തെത്തിക്കുക എന്ന പദ്ധതിയായിരുന്നു മനസ്സിലെന്നും ഷക്കീല്‍ വെളിപ്പെടുത്തി. വിശ്വാസവഞ്ചന കാട്ടിയതിന് തക്ക ശിക്ഷ നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഈ സംരംഭത്തിനു പിന്നില്‍ ദാവൂദിന്റെ മുഴുവന്‍ സംഘവും ഉണ്ടായിരുന്നുവത്രെ.

കഴിഞ്ഞ കുറേക്കാലമായി ദാവൂദ് സംഘം രാജനെ ഇല്ലാതാക്കുന്നതിനു ശ്രമിക്കുകയായിരുന്നു. ഇന്ത്യ, മലേഷ്യ, തായ്ലണ്ട്, ആസ്ത്രേലിയ , ദുബായ് , കറാച്ചി എന്നിവിടങ്ങളിലുള്ള ദാവൂദ് സംഘാംഗങ്ങളെ ഇതിനായി പ്രത്യേകം നിര്‍ദ്ദേശം നല്‍കി ഒരുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. രാജന്റെ നീക്കത്തില്‍ എപ്പോഴും ഒരു കണ്ണ് ഇവര്‍ക്കുണ്ടായിരുന്നു. പലപ്പോഴും രാജന്‍ ഇവരില്‍ നിന്നു സമര്‍ത്ഥമായി രക്ഷപ്പെട്ടു.

ബാങ്കോക്കില്‍ വലിയ സുരക്ഷാസന്നാഹത്തോടെയുള്ള ഒരു വീട്ടിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മൂന്നു മാസമായി പുറത്തിറങ്ങാറുണ്ടായിരുന്നില്ല. എന്നാല്‍ പുറത്തിറങ്ങുന്നതും കാത്ത് കഴിയുകയായിരുന്നു ദാവൂദ് സംഘം. സപ്തംബര്‍ 15 വെള്ളിയാഴ്ചമുംബൈയില്‍ നിന്നു പുറപ്പെട്ട ആറംഗ സംഘം രാജന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു.

ആക്രമണമുണ്ടായ ഉടനെ രാജന്‍ ജനാല വഴി പുറത്തേയ്ക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് കൊലയാളികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാജനൊപ്പം കൊല്ലപ്പെട്ട രോഹിത് വര്‍മ്മ തങ്ങളുടെ ചാരന്‍ ആയിരുന്നുവെന്നും അയാള്‍ കൊല്ലപ്പെട്ടതില്‍ കുണ്ഠിതമുണ്ടെന്നും ഷക്കീല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ദാവൂദ്് സംഘത്തിലെ പ്രധാനിയായിരുന്ന രാജന്‍ ഒടുവില്‍ തങ്ങളെ വഞ്ചിച്ചാണ് സ്വന്തമായി അധോലോകസാമ്രാജ്യം പടുത്തുയര്‍ത്തിയതെന്നും അതിനാല്‍ അയാളെ വകവരുത്താന്‍ വളരെ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നതാണെന്നും ദാവൂദ് സംഘം വെളിപ്പെടുത്തി. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവനായിരുന്നു രാജനെന്നും ദുബായില്‍ ദാവൂദിന്റെ ആസ്ഥാനത്തുനിന്നും കോടിക്കണക്കിനു രൂപയും സ്വര്‍ണ്ണവും രാജന്‍ കടത്തിയിരുന്നുവെന്നും ഷക്കീല്‍ വൃത്തങ്ങള്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X