രാജന്‍വധം: ഇന്റര്‍ പോള്‍ അന്വേഷണം
മുംബൈ: അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ അധോലോക തലവന്‍ ഛോട്ടാ രാജന്റെ കൊലപാതകത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കു ന്നു. സപ്തംബര്‍ 15 വെള്ളിയാഴ്ച തായ്ലണ്ട് തലസ്ഥാനമായ ബാങ്കോക്കില്‍ മാഫിയാ തലവന്‍ കൊല്ലപ്പെടാനിടയായ സംഭവങ്ങളെക്കുറിച്ച് ഇന്റര്‍പോളും സി.ബി.ഐ യും വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായി മുംബൈ പോലീസ് അറിയിച്ചു.
വിദേശകാര്യമന്ത്രാലയം വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പോലീസും തയ്യാറെടുക്കുന്നുണ്ട്. രാജനൊപ്പം മറ്റൊരു അധോലോക ഗുണ്ട രോഹിത് വര്‍മ്മയും കൊല്ലപ്പെട്ടിരുന്നു. ഈസ്റ്റ്വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയായ വ്യവസായി തക്കിയുദ്ദീന്‍ വാഹിദിന്റെ കൊലയാളിയാണ് രോഹിത് വര്‍മ്മ. രാജന്റെ മറ്റൊരു അനുയായി രാജു നേപ്പാളി പരിക്കുകളോടെ ആശുപത്രിയിലാണെന്ന് അറിയുന്നു. എന്നാല്‍ ഏറ്റവും വിശ്വസ്തനായ അനുചരന്‍ ഗുരു സത്റാം പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തെത്തുടര്‍ന്ന് മുംബൈയില്‍ സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും രാജന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ തിലക്നഗറില്‍. ജയിലുകളിലും കാവല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അധോലോക സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനാണിത്.
42 കാരനായ ഛോട്ടാരാജന്‍ എന്നറിയപ്പെടുന്ന രാജന്‍ നിഖാല്‍ജി ആദ്യകാല അധോലോക നായകനായിരുന്ന വരദരാജന്‍ മുതലിയാരുടെ ആശീര്‍വാദത്തോടെയാണ് ഈ രംഗത്തേയ്ക്കിരങ്ങിയത്. തലതൊട്ടപ്പന്റെ മരണത്തിനു ശേഷം സ്വന്തം സംഘത്തെ വളര്‍ത്തിയെടുത്ത് ഛോട്ടാരാജന്‍ എന്ന പേരും സ്വീകരിച്ചു വളരുകയായിരുന്നു രാജന്‍ നിഖാല്‍ജി. വാടക്കൊലകളും കുടിയൊഴിപ്പിക്കലുകളും അതീവ തന്ത്രപരമായി നടപ്പാക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു ഈ അധോലോക രാജാവ്.












Click it and Unblock the Notifications