അയോധ്യ കേസ്: അദ്വാനിക്കും താക്കറെക്കും സമന്‍സ്
ലക്നോ: അയോധ്യയില്‍ ബാബറിമസ്ജിദ് തകര്‍ത്ത കേസില്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിക്കും ശിവസേനാ നേതാവ് ബാല്‍ താക്കറെക്കുമടക്കം 47 പേര്‍ക്ക് സമന്‍സ് അയക്കാന്‍ അയോധ്യാകേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതി ഉത്തരവിട്ടു. നവംബര്‍ 15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനാണ് സപ്തംബര്‍ 15 വെള്ളിയാഴ്ച പ്രത്യേക കോടതി ഉത്തരവിട്ടത്.
വിചാരണ ആറ് ആഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് നവംബര്‍ 15ന് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. കെ. ശുക്ല അറിയിച്ചു.
പ്രത്യേക കോടതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട വിവിധ പരാതികളിന്‍മേല്‍ വാദംകേള്‍ക്കുന്നതിന് സാവകാശം ലഭിക്കുന്നതിനാണ് ഹൈക്കോടതി ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications