കൊച്ചിയില്‍ നിന്നും ആറു വിമാനങ്ങള്‍ കൂടി
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ ആറ് പുതിയ വിമാനസര്‍വീസുകള്‍ തുടങ്ങും. ഡിസംബറിലാണ് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുക.
നാല് വിമാനങ്ങള്‍ ഗള്‍ഫിലേക്ക് സര്‍വീസ് നടത്തും. ദുബായിലേക്ക് മൂന്നും അബുദാബിയിലേക്ക് ഒന്നും. മുംബൈയിലേക്കാണ് രണ്ട് വിമാനങ്ങള്‍.
പുതിയ സര്‍വീസുകള്‍ക്കായി എയര്‍ക്രാഫ്റ്റുകള്‍ വാടകക്കെടുക്കും. അതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിച്ചതിനു ശേഷം നെടുമ്പാശേരിയില്‍ നിന്നും പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുന്നത ്ആദ്യമായാണ്.












Click it and Unblock the Notifications