ലോകവ്യാപാര സംഘടനയില്‍ നിന്നും ഇന്ത്യക്ക് മാറാനാവില്ല : മന്ത്രി
കൊച്ചി : ലോകവ്യാപാര കരാര്‍ ഒപ്പിടുന്നതില്‍ നിന്നും ഇന്ത്യക്ക് മാറിനില്‍ക്കാന്‍ കഴിയില്ലായിരുന്നെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. സപ്തംബര്‍ 15 ന് നടന്ന അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് കേരളയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെക്കൂടാതെ 136 രാജ്യങ്ങള്‍ കരാറില്‍ പങ്കാളികളായിട്ടുണ്ട്. ഭാവിയിലുണ്ടാകുന്ന കരാറുകളെക്കുറിച്ച് സര്‍ക്കാരും കാര്‍ഷിക വ്യാവസായിക മേഖലകളിലുള്ളവരും തമ്മില്‍ ചര്‍ച്ച നടത്തി ദേശീയ സമവായം ഉണ്ടാക്കണമെന്ന് മന്ത്രി പറഞ്ഞു.
തോട്ടം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന കാര്യത്തില്‍ വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കേണ്ടതാണ്. ശ്രീലങ്ക, കെനിയ, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് തോട്ടം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ പരസ്പരം മത്സരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം തൊഴിലാളികള്‍ക്കും തോട്ടമുടമകള്‍ക്കും ഹാനികരമാണെന്ന് മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ ചെയര്‍മാന്‍ പി.കെ. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷനായിരുന്നു. സി.വി.ആനന്ദബോസ്, സി.ജെ. അഞ്ചേരില്‍, ഇ. കെ. ജോസഫ് , കെ.ജെ.ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications