Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ പ്രശ്നം: ഇന്ത്യക്ക് യു എസ് പിന്തുണ

വാഷിംഗ്ടണ്‍ : കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിനെ അമേരിക്ക പിന്തുണച്ചു. പ്രധാനമന്ത്രി വാജ്പേയി ക്ലിന്റണുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സപ്തംബര്‍ 16 ശനിയാഴ്ച പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കശ്മീരിലെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാനുമായുള്ള ബന്ധത്തിലും സമാധാനത്തകര്‍ച്ചയിലും അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. കശ്മീരിനെ പേരെടുത്ത് പറയാതെ തെക്കേ ഏഷ്യയില്‍ നടക്കുന്ന അക്രമത്തെയും രക്തച്ചൊരിച്ചിലിനെയും പ്രസ്താവനയില്‍ ശക്തമായി അപലപിക്കുന്നുണ്ട്. സമാധാന ശ്രമങ്ങളിലൂടെ മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളു എന്ന് പ്രസ്താവനയില്‍ പറയുന്നു.

പാകിസ്ഥാനുമായി ചര്‍ച്ചക്കും കശ്മീരിലെ സമാധാനശ്രമങ്ങള്‍ക്കും ഇന്ത്യ തടസമാവില്ലെന്ന് വാജ്പേയി ക്ലിന്റണെ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ സമയം നിര്‍ണയിക്കാനുള്ള അവകാശം നല്‍കണമെന്ന് വാജ്പേയി ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് വ്യക്തമാക്കി.

നിയന്ത്രണരേഖ ഇരുരാജ്യങ്ങളും മാനിക്കണമെന്നും സമാധാനശ്രമങ്ങള്‍ തുടരണമെന്നുമുള്ള നിലപാട് ക്ലിന്റണ്‍ ആവര്‍ത്തിച്ചിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കശ്മീരിലെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍ ബ്രൂസ് റീഡല്‍ പറഞ്ഞു.

കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പാകിസ്ഥാന് വലിയൊരു പങ്ക് വഹിക്കാനാകുമെന്ന് തെക്കന്‍ ഏഷ്യാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന സ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി കാള്‍ ഇന്‍ഡര്‍ഫര്‍ത്ത് വ്യക്തമാക്കി.

തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കുന്നതിനായുള്ള തീരുമാനം സംയുക്തപ്രസ്താവനയില്‍ ഊന്നിപ്പറയുന്നു. ആണവനിര്‍വ്യാപനത്തെക്കുറിച്ചും സി.ടി.ബി.ടി യെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും നിലപാടില്‍ കാര്യമായ മാറ്റമൊന്നും പ്രസ്താവനയില്‍ പ്രതിഫലിക്കുന്നില്ല. അമേരിക്കയുടെ ദേശീയ മിസൈല്‍ പദ്ധതിയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജസ്വന്ത് സിംഗ് വ്യക്തമാക്കി. ഇത് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയായാല്‍ നടപടികളെടുക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+