വൈറ്റ്ഹൗസില്‍ വാജ്പേയിക്ക് ഉജ്വലസ്വീകരണം
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഉജ്വലസ്വീകരണം നല്‍കി.
വിവരസാങ്കേതികവിദ്യാരംഗത്ത് ഇന്ത്യ നല്‍കിയ സംഭാവനകളെ സ്വീകരണചടങ്ങില്‍ സംസാരിക്കവെ ക്ലിന്റണ്‍ പ്രശംസിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ക്ലിന്റണ്‍ പ്രകീര്‍ത്തിച്ചു.
ആണവപരീക്ഷണങ്ങള്‍ ഇനി നടത്തില്ലെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്വാതന്ത്യ്രം, ജനാധിപത്യം എന്നിവ പാശ്ചാത്യമൂല്യങ്ങള്‍ മാത്രമല്ലെന്നും അവ സാര്‍വലൗകികമാണെന്നും തെളിയിച്ചത് ഇന്ത്യയാണെന്ന് ക്ലിന്റന്‍ പറഞ്ഞു.
മഹാത്മാഗാന്ധിയെ ക്ലിന്റന്‍ അനുസ്മരിച്ചു.












Click it and Unblock the Notifications