ഛോട്ടാ രാജന്റെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന്
ദില്ലി: അധോലോക തലവന്‍ ഛോട്ടാ രാജന്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി.സപ്തംബര്‍ 16 ശനിയാഴ്ച രാത്രിയില്‍ അദ്വാനി വാര്‍ത്താലേഖകരെ അറിയിച്ചതാണിത്. രാജന്‍ അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചിരിക്കുന്നതെന്ന് അദ്വാനി പറഞ്ഞു.
രാജന്റെ അനുയായി രോഹിത് വര്‍മ്മയുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രാജന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു. അതേ സമയം രാജന് ഗുരുതരമായി വെടിയേറ്റിട്ടുണ്ടെന്നും അയാള്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും മുംബൈ പോലീസിലെ ഒരുയര്‍ന്ന ഓഫീസര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ ഛോട്ടാരാജന്‍ കൊല്ലപ്പെട്ടുവെന്ന വിവരം ആദ്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചതും മുംബൈ പോലീസ് ആയിരുന്നു.
എന്നാല്‍ രാജന്‍ കൊല്ലപ്പെട്ടുവെന്നു തന്നെയാണ് കൊലപാതകശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായിഛോട്ടാ ഷക്കീലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. അധോലോക കുടിപ്പകയുടെ ഭാഗമായി സപ്തംബര്‍ 15 വെള്ളിയാഴ്ച തായ്ലണ്ട് തലസ്ഥാനമായ ബാങ്കോക്കില്‍ ഛോട്ടാരാജന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ ഷക്കീല്‍ സംഘം രാജനെ വെടിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications