കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാരാജനെ മലേഷ്യക്കു മാറ്റി

  • By Staff
Google Oneindia Malayalam News

മുംബൈ: വധശ്രമത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അധോലോക നായകന്‍ ഛോട്ടാരാജനെ സപ്തംബര്‍ 17 ഞായറാഴ്ച രാത്രിയോടെ ബാങ്കോക്കിലെ ആശുപത്രിയില്‍ നിന്നും മലേഷ്യയിലേയ്ക്കു മാറ്റിയതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിവായി.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജന്റെ സുരക്ഷയെ കരുതിയാണ് മലേഷ്യയ്ക്കു മാറ്റിയത്. കൊലപാതകശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എതിര്‍ഗ്രൂപ്പില്‍പെട്ട അക്രമികള്‍ ബാങ്കോക്കില്‍ തന്നെ തമ്പടിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്നാണത്രേ രാജനെ മലേഷ്യയിലേക്കു മാറ്റിയത്.

സംഭവമറിഞ്ഞ് മുംബൈയില്‍ നിന്നും ബാങ്കോക്കിലെത്തിയ ഛോട്ടാരാജന്റെ ഭാര്യ സുജാതയാണ് ഈ തീരുമാനമെടുത്തത്. ഇപ്പോഴും ഓക്സിജന്‍ സഹായത്തോടെ കഴിയുന്ന രാജനെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ജീവന്‍രക്ഷാഉപാധികളോടെ മലേഷ്യയിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നത്. രാജന് സംസാരിക്കാനാവുമെന്നും മലേഷ്യയിലേയ്ക്കു മാറ്റുന്നതിന് സമ്മതിച്ചുവെന്നും അടുത്ത വൃത്തങ്ങളില്‍ നിന്നും അറിവായിട്ടുണ്ട്.

അതിനിടെ രാജന്‍വധശ്രമത്തിന്റെ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ് .

സംഭവം നടന്നത് രാജന്റെ അനുയായിയും ആക്രമണത്തില്‍ കൊല്ലപ്പെട്ട വാടകക്കൊലയാളിയുമായ രോഹിത് വര്‍മ്മയുടെ വീട്ടില്‍ വച്ചായിരുന്നു.

രോഹിത് വര്‍മ്മയെയും മറ്റൊരു രാജന്‍ അനുയായിയായ രാജു നേപ്പാളിയെയും കൂടാതെ രോഹിതിന്റെ ഭാര്യ സരിത, രണ്ടു വയസുമാത്രമുള്ള മകള്‍, വീടിന്റെ കാവല്‍ക്കാരന്‍ എന്നിവരും തിരിച്ചറിയപ്പെടാത്ത ഒരു വിദേശിയും ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വിദേശി രാജനെ കുടുക്കാന്‍ ഛോട്ടാ ഷക്കീല്‍ സംഘം അയച്ച ഒറ്റുകാരന്‍ ആണെന്നു പറയപ്പെടുന്നു. വലിയ ഒരു കപ്പല്‍ ഉടമ എന്ന വ്യാജേനയാണത്രേ ഇയാള്‍ രാജന്റെ സമീപം എത്തിപ്പെട്ടത്.

സപ്തംബര്‍ 15 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7. 30 നായിരുന്നു അധോലോകത്തെ ഞെട്ടിച്ച ആക്രമണം നടന്നത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X