സി. പി.എം പരാജയ ഭീതിയില്‍ : ഗുലാംനബി
കൊച്ചി: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് സി.പി.എമ്മും ഇടതുമുന്നണിയുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്. തിരഞ്ഞെടുപ്പ് ലാക്കാക്കി മറ്റു പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഇടതുമുന്നണിയും സി.പി.എമ്മും. നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ആസാദ് സപ്തംബര്‍ 17 ഞായറാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു .
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാക്കിയ സി.പി.എം ഇതില്‍ നിന്നു രക്ഷപ്പെടാനാണ് മറ്റു പാര്‍ട്ടികളില്‍ പിളര്‍പ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. സി.പി.എം ജനകീയാസൂത്രണത്തിന്റെ പേരില്‍ ജനങ്ങളുടെ പണം അപഹരിക്കുന്ന യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആവിഷ്കരിച്ച പഞ്ചായത്തിരാജ്് സംവിധാനത്തെ സി.പി. എം അട്ടിമറിച്ചിരിക്കുകയാണ് -ആസാദ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ മുതലാളിത്ത പാര്‍ട്ടിയായി സി.പി.എം അധ:പതിച്ചിരിക്കുകയാണെന്ന് ആസാദ് ആരോപിച്ചു. 200 കോടിയിലധിക ം മുതല്‍ മുടക്കി ടി. വി ചാനല്‍ തുടങ്ങാന്‍ പണമുള്ള പാര്‍ട്ടി ഒരിക്കലും സോഷ്യലിസ്റ്റ് പ്രസ്ഥാനമല്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി വിജയിക്കുമെന്ന് ആസാദ് അവകാശപ്പെട്ടു. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അവസാനിച്ചതായും പരിപൂര്‍ണ ഐക്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു . പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നേരിടും.












Click it and Unblock the Notifications