കണ്ണൂര്‍ പദ്ധതി സിപിഎം പാഴാക്കി : രാഘവന്‍
കൊച്ചി : കണ്ണൂര്‍ വൈദ്യുതി പദ്ധതി പാഴായിപ്പോയതിന് പിന്നില്‍ സിപിഎമ്മിനുള്ളിലെ കള്ളക്കളികളാണെന്ന് സപ്തംബര്‍ 17ഞായറാഴ്ച സിഎംപി നേതാവ് എം.വി.രാഘവന്‍ ആരോപിച്ചു.
ഇതിനെക്കുറിച്ച് മുഖ്യമന്ത്രി നായനാരും പിണറായി വിജയനും ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കണം. ബഹുരാഷ്ട്ര കമ്പനിയില്‍ നിന്നും ലഭിക്കാവുന്ന കമ്മീഷന്‍ തുകയെക്കുറിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസം മൂലമാണ് പദ്ധതി നടക്കാതെ പോയതെന്ന് രാഘവന്‍ പറഞ്ഞു.
നായനാരും പിണറായിയും പദ്ധതിയെ അനുകൂലിച്ചിരുന്നു. ശര്‍മയും അച്യുതാനന്ദനും സ്വന്തം താല്പര്യപ്രകാരമാണ് പദ്ധതിയെ എതിര്‍ത്തതെന്ന് രാഘവന്‍ ആരോപിച്ചു.












Click it and Unblock the Notifications