സൂര്യനെല്ലി: രണ്ടാംപ്രതി പിടിയില്‍
കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പൊലീസിനു പിടികൊടുക്കാതെ ഒളിവില്‍കഴിയുകയായിരുന്ന അഡ്വ.ധര്‍മ്മരാജന്‍ പിടിയിലായി.കര്‍ണ്ണാടകത്തിലെ മംഗലാപുരത്തു വച്ച് സപ്തംബര്‍ 16 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് കേരളാപൊലീസ് ധര്‍മ്മരാജനെ അറസ്റുചെയ്തത്.കേരളത്തില്‍ നിന്നു പോയ പ്രത്യേക പൊലീസ് സംഘമാണ് അഡ്വ.ധര്‍മ്മരാജനെ കസ്റഡിയിലെടുത്തത്.
സൂര്യനെല്ലിക്കേസില്‍ 35 പേരെ ശിക്ഷിച്ചുകൊണ്ട് അടുത്തിടെ കോട്ടയത്തെ പ്രത്യേകകോടതിവിധി പുറത്തുവന്നതാണ് ധര്‍മ്മരാജനെ പിടികൂടാന്‍ വഴിതെളിച്ചത് . കോടതിവിധിയെത്തുടര്‍ന്ന് പത്രങ്ങളില്‍ അച്ചടിച്ചുവന്ന ധര്‍മ്മരാജന്‍െറ ഫോട്ടോ കണ്ടിട്ടാണ് മംഗലാപുരത്തുള്ള ചില മലയാളികള്‍ ധര്‍മ്മരാജനെ തിരിച്ചറിഞ്ഞത്.അവര്‍ ഉടനെ കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ അഡ്വ.ധര്‍മ്മരാജന്‍ ഏറെക്കാലമായി ഒളിവില്‍ക്കഴിയുകയായിരുന്നു. ഒളിവിലായിരുന്നതിനാല്‍ കേസില്‍ അഡ്വ.ധര്‍മ്മരാജനെ വിസ്തരിച്ചിട്ടില്ല.
മദ്യവും മയക്കമരുന്നും നല്കി സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിക്കുകയും പിന്നീട് കേരളത്തിലെയും തമിഴ്നാട്ടിലെയും പലര്‍ക്കും കാഴ്ചവെച്ചെന്നുമുള്ള കുറ്റമാണ് അഡ്വ.ധര്‍മ്മരാജനെതിരെയുള്ളത്.












Click it and Unblock the Notifications