കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദെയ്വൂ മോട്ടോഴ്സ് വീണ്ടും ലേലത്തിന്

  • By Staff
Google Oneindia Malayalam News

സിയോള്‍ : പാപ്പരായ കൊറിയന്‍ കാര്‍ കമ്പനി ദെയ്വൂ മോട്ടോഴ്സ് ലേലത്തിന്. കമ്പനിക്കു പണം കടം കൊടുത്തിരിക്കുന്ന ബാങ്കുകളാണ് സപ്തംബര്‍ 18 തിങ്കളാഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചത്.

നഷ്ടത്തിലായി പൂട്ടിപ്പോയ കമ്പനി ഏറ്റെടുക്കാന്‍ ലോകത്തിലെ മറ്റു വന്‍കിട വാഹന നിര്‍മാണ കമ്പനികള്‍ മടിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഈ രംഗത്തെ വമ്പന്മാരായ ഫോര്‍ഡ് മോട്ടോഴ്സ് ദെയ്വൂ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും കഴിഞ്ഞയാഴ്ച പിന്മാറിയിരുന്നു.

ഉദ്ദേശം 21,050 കോടി രൂപ മുടക്കി ദെയ്വൂവിനെ ഏറ്റെടുക്കാമെന്ന് ഫോര്‍ഡ് സമ്മതിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് മറ്റു വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ്, ഡെയിംലര്‍ ക്രിഷ്ലര്‍, ഹ്യുണ്ടായ് , ഫിയറ്റ് തുടങ്ങിയവരെ പിന്തള്ളിയാണ് ഇത്രയും തുകയ്ക്കുള്ള ദര്‍ഘാസ് ഫോര്‍ഡ് സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി ദെയ്വൂ മോട്ടോഴ്സിന്റെ ആസ്തി ബാധ്യതകള്‍ പഠിച്ച ഫോര്‍ഡ് ഇടപാട് ലാഭകരമാവില്ലെന്നു കണ്ട് പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ലേല പ്രക്രിയ ആരംഭിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുന്നത്.

വീണ്ടും ദര്‍ഘാസ് സമര്‍പ്പിക്കാന്‍ ജനറല്‍ മോട്ടോഴ്സ് ഉള്‍പ്പെടെയുള്ള കമ്പനികളോട് ബാങ്കുകള്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് വന്‍ വ്യാപാര ലക്ഷ്യങ്ങളുമായി സ്ഥാപിക്കപ്പെട്ട കൊറിയന്‍ കാര്‍ കമ്പനി തകര്‍ന്നത്. ദക്ഷിണ കൊറിയയുടെ സാമ്പത്തിക സ്ഥിതിയെ ആകമാനം ഈ തകര്‍ച്ച ബാധിച്ചിരുന്നു. ഇതുവരെ ലോണുകളും മറ്റുമായി കമ്പനിയെ താങ്ങി നിര്‍ത്തുകയായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X