വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: സപ്തംബര്‍ 18 തിങ്കളാഴ്ച ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെ ഏതാണ്ടെല്ലാ ഓഹരികളുടെയും വില ഇടിഞ്ഞു . മുംബൈ സൂചികയും നാഷണല്‍ സൂചികയും ക്രമാതീതമായി താഴ്ന്നു.
എണ്ണ വില വന്‍തോതില്‍ ഉയരുന്നതും ഏഷ്യന്‍ വിപണി തകര്‍ച്ചയുടെ സൂചനകള്‍ കാട്ടിയതും ഇന്ത്യന്‍ വിപണിയില്‍ പ്രതികരണമുണ്ടാക്കിയതാണ് തകര്‍ച്ചയ്ക്കു കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യു.സ് , ഏഷ്യന്‍ വിപണികളില്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടതാണ് തകര്‍ച്ചയ്ക്കു കാരണം.
ഇനിയുള്ള ദിവസങ്ങളിലും വിപണിയില്‍ മാന്ദ്യം രേഖപ്പെടുത്താനാണ് സാധ്യതയെന്നും മുംബൈ സൂചിക 3500-3600 എന്ന നിലയിലേയ്ക്ക് താഴുമെന്നും അവര്‍ ഭയക്കുന്നു.
മുംബൈ സൂചിക 196 പോയിന്റും നാഷണല്‍ 64 പോയിന്റും താഴ്ന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4366.41
തുടങ്ങിയത് - 4562.32
ഉയര്‍ച്ച - 195.97
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1353.75
തുടങ്ങിയത് - 1417.20
ഉയര്‍ച്ച - 63.45
വില കൂടിയ ഓഹരികള്‍
ഇന്ത്യന്‍ റയോണ്‍ ഇന്‍ഡസ്ട്രീസ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ് , സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്, എച്ച്. ഡി.എഫ്. സി, ഐ.സി. ഐ.സി.ഐ
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications