ഗോപാല്‍ വീണ്ടും കാട്ടിലേക്ക്
ചെന്നൈ : വീരപ്പനെ കണ്ട് ചര്‍ച്ച നടത്താന്‍ നക്കീരന്‍ പത്രാധിപര്‍ ഗോപാല്‍രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കാട് കയറും. സപ്തംബര്‍ 18 തിങ്കളാഴ്ച കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന കാര്‍ഗെയുമായി നടന്ന ചര്‍ച്ചക്ക് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി അറിയിച്ചതാണ് ഇക്കാര്യം.
വീരപ്പന്‍ വിടണമെന്നാവശ്യപ്പെട്ടിട്ടുള്ള തടവുകാരുടെ മോചനത്തിനായി കര്‍ണാടക-തമിഴ്നാട് സര്‍ക്കാരുകള്‍ എടുത്ത നിയമനടപടികളെക്കുറിച്ച് ഗോപാല്‍ വീരപ്പനെ ബോധ്യപ്പെടുത്തും. ഗോപാലിന്റെ യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല. ഗോപാലിനെ ഒരിക്കല്‍ക്കൂടി കാട്ടിലയക്കണമെന്ന് ഇരു സര്‍ക്കാരുകളും തീരുമാനിക്കുകയായിരുന്നുവെന്ന് കരുണാനിധി പറഞ്ഞു.
വീരപ്പനില്‍ നിന്നും പുതിയ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് കരുണാനിധി പറഞ്ഞു. കര്‍ണാടകയിലുള്ള തമിഴര്‍ക്ക് മതിയായ സംരക്ഷണം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ ഉറപ്പു തന്നിട്ടുണ്ടെന്നും കരുണാനിധി വ്യക്തമാക്കി.












Click it and Unblock the Notifications