കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രത്തിന് സര്‍ക്കാര്‍ സഹായം വേണ്ട: വി.എച്ച്.പി

  • By Staff
Google Oneindia Malayalam News

പാരീസ് : അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സര്‍ക്കാരിന്റെയോ ബി.ജെ.പി യുടെയോ സഹായം ആവശ്യമില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി. സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോര്‍ സപ്തംബര്‍ 18 തിങ്കളാഴ്ച പാരീസില്‍ വെളിപ്പെടുത്തിയതാണിത്. പാരീസില്‍ ഒരു ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗിരിരാജ് കിഷോര്‍.

തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നതു പോലെ തന്നെ 2001 നവംബറില്‍ ക്ഷേത്രം പണി തീര്‍ക്കുമെന്ന് വി.എച്ച്. പി നേതാവ് പറഞ്ഞു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ആവശ്യമായ ഇഷ്ടികകളില്‍ 40 ശതമാനവും തയ്യാറാക്കിക്കഴിഞ്ഞു. 2000 നവംബറോടെ ബാക്കിയുള്ളതും തയ്യാറാവുന്നതോടെ പണി തുടങ്ങും.

ബി.ജെ. പിയുടെ പിന്മാറല്‍ ക്ഷേത്രം പണി മരവിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വി.എച്ച്. പി നേതാവ് നിഷേധിച്ചു. ക്ഷേത്രം പണി ബി.ജെ. പി യുടെ വിഷയമേയല്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ ഒരു സഹായവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കുന്ന യജ്ഞത്തില്‍ നിന്നും തങ്ങളെ തടയാന്‍ ആര്‍ക്കുമാവില്ല.

തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ മാത്രം ബി.ജെ. പി വിശ്വ ഹിന്ദു പരിഷത്തിന്റെ സഹായം തേടുന്നുവെന്നും രാമക്ഷേത്ര നിര്‍മാണം പോലുള്ള നിര്‍ണ്ണായക വിഷയങ്ങളില്‍ പാര്‍ട്ടി ഇരട്ടത്താപ്പ് കാണിക്കുന്നവെന്നും ഗിരിരാജ് കിഷോര്‍ കുറ്റപ്പെടുത്തി.

ഹിന്ദു മതത്തിന്റെ മൂന്നു പുണ്യ സ്ഥലങ്ങള്‍ വീണ്ടെടുക്കുന്ന യജ്ഞം വിജയപ്പിക്കാനുള്ള ശ്രമത്തിലാണ് വി.എച്ച്. പി. അയോധ്യ രാമനു വേണ്ടിയും കാശി ശിവനു നേണ്ടിയും മഥുര കൃഷ്ണനു വേണ്ടിയും വീണ്ടെടുക്കും. മുസ്ലീങ്ങളോട് ഈ പുണ്യസ്ഥലങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടും . പകരം അവര്‍ക്ക് പള്ളികള്‍ നിര്‍മ്മിച്ചു നല്‍കാന്‍ വി.എച്ച്. പി ഒരുക്കമാണ്.

ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ലോക ആത്മീയ സമ്മേളനത്തില്‍ സംബന്ധിച്ച് മടങ്ങുന്ന വഴി പാരീസിലെത്തിയതായിരുന്നു വി.എച്ച്. പി നേതാവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X