കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. കോടതിയിലും പരിസരത്തും പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് സപ്തംബര്‍ 18 തിങ്കളാഴ്ച കോടതി നേരത്തെ പിരിഞ്ഞു.

സപ്തംബര്‍ 17 ഞായറാഴ്ച ഉച്ചയ്ക്ക് 12.45നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അജ്ഞാതസന്ദേശം ലഭിച്ചത്. ഹൈക്കോടതി പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. മൂന്ന് മിനിറ്റിനകം വീണ്ടും ഇതേ സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വമ്പിച്ച പൊലീസ് സന്നാഹം കോടതിയിലെത്തി. ഡോഗ് സ്ക്വാഡ് ഹൈക്കോടതി വളപ്പും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഹൈക്കോടതിക്ക് സമീപമുള്ള ഫോണ്‍ ബൂത്തുകളില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്‍ട്രോള്‍ റൂമിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൂത്തില്‍ ഫോണ്‍ ചെയ്യാന്‍ വന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X