ജനതാദള്‍- ലീഗ് ധാരണ
തിരുവനന്തപുരം: വരുന്ന പഞ്ചായത്ത് തിരഞ്ഞെടപ്പില്‍ പലയിടത്തും ജനതാദള്‍ - മുസ്ലീം ലീഗ് സഖ്യം. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ദളും ഐക്യമുന്നണി ഘടകകക്ഷിയായ ലീഗും തമ്മില്‍ സംസ്ഥാനതലത്തില്‍ സഖ്യമൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്ക ജില്ലകളിലും മുന്നണി വിട്ടുള്ളകൂട്ടുകെട്ടില്‍ ഈ പാര്‍ട്ടികള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി. പി.എമ്മും ലീഗുമായി പ്രാദേശിക ധാരണ നിലനില്‍ക്കെ തന്നെയാണ് ദളിന്റെ ലീഗ് സഖ്യവും.
ചിലയിടങ്ങളില്‍ ജനതാദളും മുസ്ലീം ലീഗുമായി പ്രാദേശിക ധാരണയിലെത്തിയിട്ടുണ്ടെന്ന് സപ്തംബര്‍ 18 തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ തുറന്നുസമ്മതിച്ചു. ലീഗുമായി ഔദ്യോഗിക ധാരണയൊന്നുമില്ല. ജനതാദള്‍ ഇടതുമുന്നണിയുടെയും മുസ്ലീം ലീഗ് ഐക്യജനാധിപത്യമുന്നണിയുടെയും ഭാഗങ്ങളായി തന്നെയാണ് നിലനില്‍ക്കുന്നതെന്നും വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ ഒരിടത്തും ജനതാദള്‍ സഖ്യത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇങ്ങനെ ഒരു ധാരണയിലും ഏര്‍പ്പെടരുതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സഖ്യവും ഇതു വരെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications