എലിപ്പനി : അഞ്ചു മരണം കൂടി
കോട്ടയം: എലിപ്പനി ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. മരിച്ചവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം സപ്തംബര്‍ 18 തിങ്കളാഴ്ച മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചു.
കോട്ടയം കുറവിലങ്ങാട് ഒര്‍ക്കല്ലേല്‍ ജോസഫ് (58), പത്തനംതിട്ട വായ്പൂര് കണ്ണന്‍കര ഷംസുദ്ദീന്‍ (35), ഇടുക്കി തട്ടേക്കണ്ണി ചേരിപ്പുറത്ത് അമ്പിളി (29), ആലപ്പുഴ മാന്നാര്‍ നടുശേരിത്തറ സുരേഷ് (18), മണര്‍ക്കാട് പുതുപ്പറമ്പില്‍ സ്കറിയ എന്നിവരാണ് മരിച്ചത്.
എലിപ്പനി ബാധിച്ച 36 പേര്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 30,000 വീതം നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.സി. കബീര്‍ പറഞ്ഞു. സപ്തംബര്‍ 17 ഞായറാഴ്ച മന്ത്രി ആശുപത്രി സന്ദര്‍ശിച്ചു.












Click it and Unblock the Notifications