കരുണാകരന്‍ സുഖം പ്രാപിക്കുന്നു
തിരുവനന്തപുരം: കടുത്ത പനിയെതുര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്് കെ. കരുണാകരന്‍ സുഖം പ്രാപിച്ചു വരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പനി കുറഞ്ഞിട്ടുണ്ട്. സപ്തംബര്‍ 17 ഞായറാഴ്ച അദ്ദേഹത്തെ എക്കോ-കാര്‍ഡിയോഗ്രാഫിക് പരിശോധനയ്ക്ക് വിധേയനാക്കി. ഞായറാഴ്ച രാവിലെയും വൈകുന്നേരവും അല്‍പം നടന്നു. ഭക്ഷണവും സാധാരണപോലെ കഴിച്ചു തുടങ്ങി.
എങ്കിലും ഏതാനം ദിവസം കൂടെ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സപ്തംബര്‍ 16 ശനിയാഴ്ചരാവിലെ കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തലചുറ്റലിനെത്തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
എം.ആര്‍.ഐ പരിശോധനയില്‍ പറയത്തക്ക ആരോഗ്യപ്രശ്നങ്ങള്‍ കണ്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്‍ഡിയോ തൊറാസിക് യൂണിറ്റിലെ ഡോ. ബാഹുലേയനാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.












Click it and Unblock the Notifications