Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങള്‍ തുടങ്ങി

Matha Amruthanandamayiകരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങള്‍ അമൃതപുരി ആശ്രമത്തില്‍ തുടങ്ങി. നാല്പത്തിഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സപ്തംബര്‍ 18 തിങ്കളാഴ്ച ജയന്തി ജലോത്സവം നടന്നു.

സപ്തംബര്‍ 19 ചൊവാഴ്ചയാണ് പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ വിവിധ പരിപാടികളുണ്ടാവും. ഒരു ലക്ഷത്തോളം പേരാണ് ആഘോഷത്തില്‍ പങ്കെടുക്കാനായി അമൃതപുരിയിലെത്തുന്നത്.

അമൃതപുരിയിലെ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. പുതുതായി നിര്‍മിച്ചതാണ് ഈ ഓഡിറ്റോറിയം.

ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 18നും 19നും കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ മിക്ക തീവണ്ടികളും കായംകുളം റെയില്‍വേ സ്റേഷനില്‍ നിര്‍ത്തും.

ആശ്രമത്തിലെത്തുന്നവരുടെ ഭക്ഷണത്തിനും താമസത്തിനുമായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സപ്തംബര്‍ 19ന് സൗജന്യസദ്യയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+