തിരഞ്ഞെടുപ്പ് ഫലം ഇന്റര്‍നെറ്റില്‍
കൊച്ചി : എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്റര്‍നെറ്റില്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഫലം ഇന്റര്‍നെറ്റിലെത്തും. കേരള ഇന്‍ഫര്‍മേഷന്‍ മിഷന്റെ ആഭിമുഖ്യത്തിലാണ് ഇതിനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പഞ്ചായത്തുകളിലെയും നഗരസഭകളിലെയും എല്ലാ വാര്‍ഡുകളിലെയും വോട്ടെണ്ണല്‍ പുരോഗതിയും ഫലവും ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കും. ഇത്തരത്തിലുള്ള ക്രമീകരണം ആദ്യമായാണ് ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ പറഞ്ഞു.
എറണാകുളം ജില്ലയില്‍ 29 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളെയും കമ്പ്യൂട്ടര്‍ ശൃംഖല വഴി പരസ്പരം ബന്ധിപ്പിക്കും. കളക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്‍ ഓഫീസുമായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും.












Click it and Unblock the Notifications