Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യാഹം: കേസ് കൊടുക്കുമെന്ന് രവി

കൊച്ചി: തന്റെ മകന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയതിന് ദേവസ്വം അധികൃതര്‍ക്കെതിരെ അപകീര്‍ത്തികേസ് കൊടുക്കുമെന്ന് വയലാര്‍ രവി പറഞ്ഞു.

പുണ്യാഹം നടത്തിയതിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് രവി ആരോപിച്ചു. തന്നെയും തന്റെ കുടുംബത്തിനെയും അപമാനിക്കാനായി ആര്‍.എസ്.എസ്. നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍.

കേസ് കൊടുക്കുമെന്ന രവിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ദേവസ്വം അധികൃതര്‍ വിസമ്മതിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന് രവി അയച്ച കത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.എന്‍. സതീഷ് പറഞ്ഞു. രവിയുടെ മകന്‍ രവികൃഷ്ണന്‍ അഹിന്ദുവാണോയെന്ന് സംശയമുള്ളതുകൊണ്ടാണ് പുണ്യാഹം നടത്തിയതെന്ന് തന്ത്രി വിശദീകരിച്ചിരുന്നു.ഇതിന്‍െറ വെളിച്ചത്തില്‍ മകന്‍ ഹിന്ദുവാണെന്ന് തെളിയിക്കേണ്ടത് രവിയുടെ ഉത്തരവാദിത്വമാണെന്ന് അഭിപ്രായപ്പെട്ട് ദേവസ്വം രവിക്കു മറുപടി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+