തന്ത്രിയുടെ നടപടി നാണക്കേട് : വീരേന്ദ്രകുമാര്‍
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകനും ഭാര്യയും ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ തന്ത്രിയുടെ നടപടി നാണക്കേടാണെന്ന് ജനതാദള്‍ ( എസ്) സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ പ്രസ്താവിച്ചു. തന്ത്രിക്ക് ഇത്തരം ക്രിയകള്‍ നടത്താനുള്ള അധികാരങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
സപ്തംബര്‍ 18 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് വീരേന്ദ്രകുമാര്‍ ഗുരുവായൂര്‍ തന്ത്രിയുടെ നടപടികളെ ശക്തിയായി വിമര്‍ശിച്ചത്. ഇത്തരം ആചാരങ്ങള്‍ തൂത്തെറിയേണ്ട സമയം അതിക്രമിച്ചതായി വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ നാണക്കേടിന് ദേവസ്വം ബോര്‍ഡല്ല ഉത്തരവാദിയെന്ന് ജനതാദള്‍ അധ്യക്ഷന്‍ പറഞ്ഞു. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കാരനായ സി. കെ. നാണുവാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല വഹിക്കുന്ന മന്ത്രി.












Click it and Unblock the Notifications