ധര്‍മരാജനെ കോടതിയില്‍ ഹാജരാക്കി
കോട്ടയം: സൂര്യനെല്ലി കേസിലെ രണ്ടാം പ്രതി അഡ്വ. ധര്‍മരാജനെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സപ്തംബര്‍ 18 തിങ്കളാഴ്ച ഹാജരാക്കി. തുടര്‍ന്ന് ദേവികുളം കോടതിയിലേക്ക് കൊണ്ടുപോയി.
ജസ്റിസ് കെ. രാജ്മോഹന് മുമ്പാകൊണ് ധര്‍മരാജനെ ഹാജരാക്കിയത്. ധര്‍മരാജന്റെ അച്ഛന്‍ അഡ്വ. സി.പി. ശ്രീധരന്‍പിള്ള മകനെ കാണാന്‍ എത്തിയിരുന്നു. കരഞ്ഞുകൊണ്ട് ശ്രീധരന്‍പിള്ള മകന്‍ ധര്‍മരാജനെ കെട്ടിപ്പിടിച്ചു.
കേസ് തുടര്‍ന്ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്‍ജനക്കൂട്ടമാണ് ധര്‍മരാജനെ കാണാനായി എത്തിയത്.
ദേവികുളം കോടതിയില്‍ അറസ്റു വാറണ്ടുള്ളതിനാല്‍ കോട്ടയം കോടതിയില്‍ നിന്നും ധര്‍മരാജനെ അങ്ങോട്ടേക്കു കൊണ്ടുപോയി.












Click it and Unblock the Notifications