വിയറ്റ്നാമില്‍ പ്രളയം; 25 മരണം
ഹാനോയ് : വിയറ്റനാമിലെ മെക്കോംഗ് പ്രദേശത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 25ആയി . സപ്തംബര്‍ 18 തിങ്കളാഴ്ച ഏഴ് പേരാണ് മരണമടഞ്ഞത്.
മെക്കോംഗ് നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് വിയറ്റ്നാമിലെ നെല്‍ക്കൃഷി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി റെഡ്ക്രോസിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം നടക്കുകയാണ്.
ഏകദേശം 55,000 കുടുംബങ്ങളെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് റെഡ്ക്രോസ് പ്രതിനിധി ജോണ്‍ ജ്യോഗന്‍ പറഞ്ഞു. ഒന്നര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. സമീപരാജ്യങ്ങളായ കമ്പോഡിയയും ലാവോസും പ്രളയഭീഷണിയിലാണ്.
ദിവസംപ്രതി ജലനിരപ്പ് ഉയര്‍ന്നുവരികയാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോഴത്തേതെന്നും ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കെടുതികള്‍ ഇനിയും വര്‍ദ്ധിക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications