ലങ്കന്‍ സേന ചാവക്കച്ചേരി തിരിച്ചു പിടിച്ചു
കൊളംബോ: വടക്കന്‍ ജാഫ്നയിലെ തന്ത്രപ്രധാനമായ ചാവക്കച്ചേരി പട്ടണം ശ്രീലങ്കന്‍ സേന തമിഴ്പുലികളില്‍ നിന്നു തിരിച്ചുപിടിച്ചു. സപ്തംബര്‍ 17 ഞായറാഴ്ച നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് സേന നിര്‍ണായകമായ വിജയം നേടിയത്.
കൊളംബോത്തുറൈയില്‍ നിന്നു മുന്നേറ്റം നടത്തിയ സൈനികരാണ് ചാവക്കച്ചേരി പിടിച്ചെടുത്തത്. പോരാട്ടത്തില്‍ ഒരു ഓഫീസറടക്കം നാലു സൈനികരും 26 ല്‍ അധികം പുലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുഭാഗത്തുമായി 50 ല്‍ അധികം പേര്‍ക്കു പരിക്കുണ്ട്.
വ്യോമസേനയുടെ സഹായത്തോടെ പീരങ്കിപ്പടയാണ്് ചാവക്കച്ചേരിയില്‍ നിന്നും പുലികളെ തുരത്തിയത് .












Click it and Unblock the Notifications