പുതിയ പാക് മിസൈല്‍ ഒരുങ്ങി
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ഷഹീന്‍-2 മിസൈല്‍ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നെന്ന് മുതിര്‍ന്ന പാക് ആണവശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തി.
ജല ഊര്‍ജ്ജ അതോറിറ്റി സ്റാഫ് കോളേജില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരെ അഭിമുഖീകരിക്കവെയാണ് ആണവശാസ്ത്രജ്ഞന്‍ സമര്‍ മുബാരിക് മണ്ഡ് ഇത് വെളിപ്പെടുത്തിയത്. മിസൈലിന് 2,500 കിലോമീറ്റര്‍ ദൂരം വരെ ചെന്നെത്താനാകും.
25 വര്‍ഷത്തോളം കഠിനപരിശ്രമം നടത്തിയാണ് ആണവ പരീക്ഷണം നടത്താനായത്. 1998 മെയില്‍ ഭരണകൂടത്തിന്റെ അനുമതി ലഭിച്ച് അഞ്ചു ദിവസത്തിനകം പരീക്ഷണം നടത്താനായി. ഇന്ന് ശാസ്ത്ര സാങ്കേതിക രംഗത്ത് പാകിസ്ഥാന്‍ വളരെയധികം മുന്നേറിക്കഴിഞ്ഞതായി മണ്ഡ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications