മാരുതിയില്‍ തൊഴിലാളി സമരം
ദില്ലി: സ്റോക്കെടുപ്പിന്റെ ഭാഗമായി മാരുതി ഉദ്യോഗ് ലിമിറ്റഡ് രണ്ടു ദിവസത്തേക്ക് ഉല്പാദനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത് തൊഴിലാളികളുടെ ഇടയില്‍ അസ്വസ്ഥത വളര്‍ത്തുന്നു. കമ്പനിയില്‍ സമരം തുടങ്ങുമെന്നും കൂട്ടത്തോടെ കാഷ്വല്‍ ലീവെടുക്കുമെന്നും തൊഴിലാളി യൂണിയനുകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കമ്പനിയില്‍ നാലു ദിവസത്തെ സ്റോക്കാണ് സാധാരണ ഉണ്ടാവുക. എന്നാല്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ നേരിയ കുറവു വന്നതിനാല്‍ ഇപ്പോള്‍ ആറേഴു ദിവസത്തെ സ്റോക്ക് ഉണ്ട്. അതിനാലാണ് രണ്ടു ദിവസം ഉത്പാദനം നിര്‍ത്തിവെക്കുന്നത്, കമ്പനി വക്താവ് പറഞ്ഞു.
എന്നാല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ തുടങ്ങിയ സമരം തകര്‍ക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് മാരുതി ഉദ്യോഗ് എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി മാത്യു എബ്രഹാം ആരോപിച്ചു. സപ്തംബര്‍ 18-ന് തിങ്കളാഴ്ച തൊഴിലാളികള്‍ നിരാഹാര സത്യാഗ്രഹം തുടങ്ങിയതിനു ശേഷമാണ് ഉത്പാദനം നിര്‍ത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആനുകൂല്യങ്ങളുടെ കാര്യത്തില്‍ പെട്ടെന്നുതന്നെ തീരുമാനമുണ്ടാവണമെന്നാവശ്യപ്പെട്ട് 3,000-ത്തോളം വരുന്ന തൊഴിലാളികളാണ് സമരം ആരംഭിച്ചത്. ഇക്കാര്യത്തില്‍ തൊഴിലാളി നേതാക്കളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും അന്തിമ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ ജഗദീഷ് ഖത്തര്‍ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications