ബംഗാളില്‍ പ്രളയം
കല്‍ക്കത്ത: ബംഗാളില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍നാശനഷ്ടങ്ങളുണ്ടായി. ഒരാള്‍ മരിക്കുകയും ഒഴുക്കില്‍ പെട്ട മൂന്നുപേരെ കാണാതാവുകയും ചെയ്തു. ആറുപേര്‍ക്ക് പരിക്കേറ്റു.
ബിര്‍ബം, മുര്‍ഷിദാബാദ്, ബര്‍ധമാന്‍ ജില്ലകളിലാണ് പ്രളയക്കെടുതിയുണ്ടായത്.രാംപുര്‍ഹത്തിലെ മൂന്നുപേരാണ് ബ്രഹ്മാനി നദിയിലെ ഒഴുക്കില്‍ പെട്ട് കാണാതായത്. ബര്‍ദ്മാന്‍, ഹൗറ ജില്ലകളില്‍ വീടുകള്‍ തകര്‍ന്ന് വീണു. അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും രണ്ട് കുട്ടികളുള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രളയക്കെടുതിയില്‍ പെട്ട ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വന്‍വെള്ളപ്പൊക്കമാണുണ്ടായത്. പ്രളയബാധിത പ്രദേശങ്ങളില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്താനായി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.












Click it and Unblock the Notifications